12:52am 10 November 2026
NEWS
എം വി ആര്‍ കാലത്തിനതീതമായി ചിന്തിച്ച നേതാവ് - അഡ്വ. ബി. എസ്. സ്വാതികുമാർ.
09/11/2026  03:32 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
എം വി ആര്‍ കാലത്തിനതീതമായി ചിന്തിച്ച നേതാവ് - അഡ്വ. ബി. എസ്. സ്വാതികുമാർ

 

കൊച്ചി :  എം. വി. രാഘവൻ മുന്നോട്ടുവെച്ച രാഷ്ട്രീയം കാലിക പ്രസക്തിയുള്ളതാണെന്നും അദേഹത്തിൻ്റെ നിലപാടുകളാണ് ശരിയെന്ന് കാലം തെളിയിച്ചതായും കൺട്രോൾ കമ്മീഷൻ അംഗം അഡ്വ. ബി എസ് സ്വാതി കുമാർ പറഞ്ഞു, സി.എം.പി. എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.വി. രാഘവന്റെ പന്ത്രണ്ടാം അനുസ്മരണ സമ്മേളനം ക്ലാസിക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി പി. രാജേഷ് സ്വാഗതം പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.എസ്. സുരേന്ദ്രൻ, കെ.പി. കൃഷ്ണൻകുട്ടി, നിതിൻ നിലവെട്ടത്ത്, മുസ്തഫ വരമംഗലത്ത്, ശാന്ത നമ്പീശൻ, വിൻസി ഫ്രാൻസ്, സി.പി. ജലാൽ, കെ.ജെ. സുധീർ, സുജികുമാർ
 മുഹമ്മദ് എം.ബി, സി.വി.നടരാജൻ എന്നിവർ സംസാരിച്ചു.

സഖാവ് എം.വി. രാഘവൻ ഉയർത്തിപ്പിടിച്ച രാഷ്ട്രീയ മൂല്യങ്ങളും നിലപാടുകളും ഓർമിപ്പിക്കുന്നതായിരുന്നു അനുസ്മരണം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img